മൗണ്ട് താബോറില്‍ 1300 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി

ഇസ്രായേല്‍: മൗണ്ട് താബോറില്‍ ഖനനം നടത്തിയ പുരാവസ്തുഗവേഷകര്‍ ബൈസന്റെയ്ന്‍ ദേവാലയം കണ്ടെത്തി. 1300 വര്‍ഷം പഴക്കമുണ്ട് ദേവാലയത്തിന് എന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ നിയമത്തില്‍ ക്രിസ്തു രൂപാന്തരീകരണം പ്രാപിച്ച മലയാണ് താബോര്‍.

ഇസ്രായേല്‍ പുരാവസ്തു വകുപ്പ് കിന്നെറെത്ത് അക്കാദമിക് കോളജുമായി സഹകരിച്ച കഫര്‍ കാമാ വില്ലേജില്‍ നടത്തിയ ഖനനത്തിലാണ് ദേവാലയം കണ്ടെത്തിയതെന്ന് ദ അള്‍ജിമിനെര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
12x 36 മീറ്ററുള്ള ദേവാലയമാണ് കണ്ടെത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ നൂറിറ്റ് ഫെയ്ഗ് പറയുന്നു.

ആശ്രമത്തോട് അനുബന്ധിച്ചുള്ള ദേവാലയമായിരുന്നിരിക്കാം ഇതെന്നാണ് അവരുടെ നിഗമനം.