ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പ് ഭീഷണിയുമായി വീഡിയോ: അഞ്ച് സന്നദ്ധ പ്രവര്‍ത്തകരെ മുസ്ലീം ഭീകരര്‍ വെടിവച്ചു കൊന്നു

Christians faithfuls hold signs as they march on the streets of Abuja during a prayer and penance for peace and security in Nigeria in Abuja on March 1, 2020. - The Catholic Bishops of Nigeria gathered faithfuls as well as other Christians and other people to pray for security and to denounce the barbaric killings of Christians by the Boko Haram insurgents and the incessant cases of kidnapping for ransom in Nigeria. (Photo by Kola SULAIMON / AFP) (Photo by KOLA SULAIMON/AFP via Getty Images)

നൈജീരിയ: സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചു പേരെ ഇസ്ലാമിക ഭീകരര്‍ വെടിവച്ചു കൊന്നു. കൊല്ലുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മുസ്ലീം സമൂദായത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ഇതായിരിക്കും ഫലമെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്. മുഖം മറച്ച ഭീകരരര്‍ മുട്ടുകുത്തിനില്ക്കുന്ന അഞ്ചുപേരെ ഏകെ 47 കൊണ്ട് വെടിവച്ചുകൊല്ലുന്നതായിട്ടാണ് വീഡിയോ.

ISWAP യാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്, 35 സെക്കന്റ് ദൈര്‍ഘ്യമേ വീഡിയോയ്ക്കുള്ളൂ. ക്രിസ്തീയതയെ അതില്‍ നിന്ദിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരിയില്‍ രണ്ടു വീഡിയോകള്‍ ഈ ഭീകരസംഘടന പോസ്റ്റ് ചെയ്തിരുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയായുടെ ചെയര്‍മാന്‍ റവ. ലാവന്‍ അന്‍ഡിമിയെും 22 വയസുളള ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെയും കൊല ചെയ്യുന്നതിന്റെ വീഡിയോകളായിരുന്നു അവ.

സന്നദ്ധപ്രവര്‍ത്തകരെ വെടിവച്ചുകൊന്ന സംഭവം ലോകമെങ്ങും അപലപിക്കപ്പെട്ടിട്ടുണ്ട്.