നിക്കരാഗ്വയില്‍ കത്തോലിക്കാ ദേവാലയത്തിന് നേരെ ഫയര്‍ബോംബ് ആക്രമണം

നിക്കരാഗ്വ: നിക്കരാഗ്വയിലെ മനാഗ്വവാ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിന്റെ നേരെ ഫയര്‍ ബോംബാക്രമണം. മൂന്നുനൂറ്റാണ്ട് പഴക്കമുള്ള യേശുക്രിസ്തുവിന്റെ രൂപം ഉള്‍പ്പടെ ദേവാലയത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അജ്ഞാതനായ ഒരാളാണ് ബോംബ് എറിഞ്ഞത്. ഇത് വളരെ ആസൂത്രിതമായ ആക്രമണമാണ്. ഭീകരാക്രമണമാണ്. സുവിശേഷവല്‍ക്കരണത്തില്‍ നിന്ന് സഭയെ പിന്തിരിപ്പി്ക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കര്‍ദിനാള്‍ ലിയോപോള്‍ഡോ ദേവാലയാക്രമണത്തെക്കുറിച്ച് പ്രതികരിച്ചു.

അജ്ഞാതനായ ഒരാള്‍ ദേവാലയത്തിലേക്ക് ബോംബ് വലിച്ചെറിഞ്ഞതായി കണ്ടുവെന്ന് ദൃക്‌സാക്ഷിപറയുന്നു. എവിടെ നിന്ന് പ്രവേശിക്കണമെന്നും എങ്ങനെ രക്ഷപ്പെടണമെന്നും അയാള്‍ പ്ലാന്‍ ചെയ്തിരുന്നു. കര്‍ദിനാള്‍ തുടര്‍ന്നുപറഞ്ഞു. 382 വര്‍ഷം പഴക്കമുളള ക്രിസ്തുരൂപമാണ് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്.