ടൂറിന്‍: ലോകമെങ്ങുമുള്ള കത്തോലിക്കര്‍ക്ക കൊറോണകാലത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിമുക്തരാകാനും പ്രാര്‍ത്ഥനയില്‍ ആഴപ്പെടാനുമായി ഈശോയുടെ തിരുക്കച്ചയുടെ പ്രദര്‍ശനം ലൈവ് സ്ട്രീമിലൂടെ ലഭ്യമാകുന്നു.
ഈശോയുടെ പാവനദേഹം പൊതിഞ്ഞതെന്ന വിശ്വസിക്കപ്പെടുന്ന കച്ച നൂറ്റാണ്ടുകളായി കത്തോലിക്കര്‍ ആദരപൂര്‍വ്വം വണങ്ങിപ്പോരുന്ന ഒന്നാണ്.
എന്നാല്‍ കൊറോണയെ തുടര്‍ന്ന് പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും നിലച്ച സാഹചര്യത്തില്‍ തിരുക്കച്ചയുടെ പ്രദര്‍ശനത്തിലൂടെ ആത്മീയമായ ഉണര്‍വ് നല്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 11 ന് വൈകുന്നേരം അഞ്ചു മണി മുതലാണ് ലൈവ്‌സട്രീം ആരംഭിക്കുന്നത്.
തിരുക്കച്ചയുടെ പ്രദര്‍ശനം ഇതിന് മുമ്പ് നടന്നത് 2015 ല്‍ ആയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ടൂറിന്‍ സന്ദര്‍ശിച്ചപ്പോള്‍ തിരുക്കച്ചയെയും അന്ന് വണങ്ങിയിരുന്നു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ പ്രതീകം എന്നാണ് അദ്ദേഹം അന്ന് അതിനെ വിശേഷിപ്പിച്ചിരുന്നത്.