വത്തിക്കാന് സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്്ട് പതിനാറാമന്‍ മാര്‍പാപ്പ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്തകള്‍. സംസാരിക്കാന്‍ കഴിയുന്നി്‌ല്ലെന്നും അവ്യക്തമായ ശബ്ദം മാത്രമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജര്‍മ്മന്‍ ന്യൂസ്‌പേപ്പറായ German Passauer Neue നെ ഉദ്ധരിച്ചുകൊണ്ടാണ് ഒട്ടുമിക്ക പത്രങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാപ്പയുടെ മുഖത്ത് രൂക്ഷമായ വേദനയ്ക്കു കാരണമായിരിക്കുന്ന വൈറല്‍ ഇന്‍ഫക്ഷനുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പീറ്റര്‍ സീവാള്‍ഡിന്റൈ വാക്കുകള്‍ കടമെടുത്തുകൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 93 കാരനായ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ജര്‍മ്മന്‍ യാ്ത്ര കഴിഞ്ഞതിന് ശേഷം അതീവ ദുര്‍ബലനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറിനെ രോഗകിടക്കയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂണില്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ചയക്ക് ശേഷം 96ാം വയസില്‍ സഹോദരന്‍ മരണമടയുകയും ചെയ്തിരുന്നു.
2013 ല്‍ പാപ്പ സ്ഥാനത്തു നിന്ന് രാജിവച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു പാപ്പ വത്തിക്കാന് വെളിയിലേക്ക് യാത്ര ചെയ്തത്. മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധ നേടിയെടുത്ത സന്ദര്‍ശനമായിരുന്നു അത്. സഹോദരങ്ങള്‍ ഒരുമിച്ച് ദിവ്യബലിയര്‍പ്പിച്ചതായും അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
വത്തിക്കാനില്‍ ബെനഡിക്ട് പതിനാറാമന്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു സഹോദരന്റെ മരണം.