കോവിഡ് കാലത്ത് ഡോക്ടേഴ്‌സിനെ സഹായിക്കാന്‍ പ്രൊട്ടക്ടീവ് ഗൗണുകള്‍ നിര്‍മ്മിക്കുന്ന കന്യാസ്ത്രീകള്‍

ഭുവനേശ്വര്‍: കോവിഡ് 19 നെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുകയാണ് അപ്പസ്‌തോലിക് കാര്‍മ്മല്‍ സഭയിലെ സന്യാസിനികള്‍. ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കായി പ്രൊട്ടക്ടീവ് ഗൗണുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് അവര്‍. നൂറു ഗൗണുകള്‍ നിര്‍മ്മിിക്കാനുള്ള ലക്ഷ്യത്തിലാണ് സിസ്റ്റേഴ്,സ്. ഇതുവരെ 70 ഗൗണുകള്‍ തയ്യാറായിക്കഴിഞ്ഞു.

മുംബൈയിലെ ബാന്ദ്ര, ഗുജറാത്തിലെ മെഹ്‌സാന, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലെ സന്യാസസമൂഹാംഗങ്ങളും മാസ്‌ക്കുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ്.

പാറ്റ്‌നയിലെ കന്യാസ്ത്രീകളാകട്ടെ രണ്ടുമാസത്തേക്കുള്ള റേഷനും സാനിറ്റൈസറും ട്രാന്‍സ്ജന്‍ഡേഴ്‌സ് കമ്മ്യൂണിറ്റിക്കായി വിതരണം ചെയ്തു കഴിഞ്ഞു.