മെല്‍ ഗിബ്സന്റെ പ്രശസ്തമായ പാഷന് ഓഫ് ദ ക്രൈസ്റ്റ് സിനിമ കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. അതില്‍ ക്രിസ്തുവിനെ അവതരിപ്പിച്ച ജിം കാവെസെലിനെ എല്ലാവരും അറിയുമെങ്കിലും ബറാബാസിനെ അവതരിപ്പിച്ച നടനെക്കുറിച്ച് അത്രയധികം കേട്ടിട്ടുണ്ടാവില്ല. വളരെ കുറച്ച് നേരം മാത്രമേ ബറാബാസ് സിനിമയിലുളളൂ താനും. ഇറ്റാലിയന്‍ നടന് പിയെട്രോ സാരുബിയാണ് ബറാബാസിന്റെ വേഷം അഭിനയിച്ചത്.
ആ കഥാപാത്രം തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്ന് അടുത്തയിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്താക്കി. ബറാബാസായി അഭിനയിക്കാന്‍ പരിശുദ്ധാത്മാവ് തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. മറ്റൊരാളുടെ നോട്ടത്തിലൂടെ കാര്യങ്ങളെ കാണാന്‍ അതെന്നെ പഠിപ്പിച്ചു. ക്രിസ്തുവിന്റെ നോട്ടം തന്റെ ഹൃദയത്തിലേക്കാണ് തുളഞ്ഞുകയറിയത്. ഒരു നടനാണ് എന്നെ അങ്ങനെ നോക്കിയതെന്ന് എനിക്ക് സങ്കല്പിക്കാനാവില്ല. അദ്ദേഹം പറയുന്നു.