ഭൂവനേശ്വര്‍: കോവിഡ് ഗുരുതരമായ രീതിയില്‍ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചിരിക്കുന്നതിനാല്‍ അവര്‍ക്ക് സൈക്കോളജിക്കലും മെഡിക്കലുമായ സഹായം കൂടുതല്‍ ആവശ്യമാണെന്ന് സൈക്കോളജിസ്റ്റായ കത്തോലിക്കാ പുരോഹിതന് ഫാ.അഗസ്റ്റ്യന്‍ സിംങ്. കട്ടക്ക്ൃഭൂവനേശ്വര് അതിരൂപതയിലെ സൈക്കോളജിക്കല്‍ കൗണ്‍സലിംങ് ആന്റ് കണ്സള്ട്ടേഷന് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറാണ് ഇദ്ദേഹം. കൊറോണ വൈറസ് വ്യത്യസ്തമായ രീതിയിലാണ് ആളുകളെ ബാധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുന്നതോടെ സാമൂഹികമായി ഒറ്റപ്പെടുന്നത് പലരെ സംബന്ധിച്ചും മാനസികമായ കഠിനവേദനയുളവാക്കുന്നു. കോവിഡിന്റെ പോസിറ്റീവ് സൂചന പലരും രോഗവിമുക്തരാകുന്നു എന്നതാണ്.. പ്രാര്‍ത്ഥന, മെഡിറ്റേഷന്‍,യോഗ എന്നിവ ഫലപ്രദമാണെന്നും ഫാ. സിംങ് ചൂണ്ടിക്കാട്ടുന്നു.