ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് അസുഖം കുറഞ്ഞുവെന്ന് സെക്രട്ടറി

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് അസുഖം കുറഞ്ഞുവെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ് ജോര്‍ജ് അറിയിച്ചു. മരുന്നുകളുടെ ഉപയോഗവും കുറച്ചതായി അദ്ദേഹം അറിയിച്ചു. ജര്‍മ്മന്‍ ന്യൂസ്‌പേപ്പറിന് നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ് ഇക്കാര്യം അറിയിച്ചത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സഹോദരന്റെ മരണശേഷമാണ് അദ്ദേഹത്തിന് അസുഖമുണ്ടായത്. ബാക്ടീരിയ ഇന്‍ഫെക്ഷന്‍ മൂലം വന്ന ത്വക്കോഗ്രമായിരുന്നു രോഗകാരണം. വളരെ വേദനാകരമായ അസുഖമായിരുന്നു അത്. കഠിനമായ വേദനയും അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്ന മട്ടിലായിരുന്നു. അസുഖമുണ്ടെങ്കിലും ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് വത്തിക്കാന്‍ രോഗത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.