അസ്സീസിയിലെ 18 ഫ്രാന്‍സിസ്‌ക്കന്‍സിന് കൊറോണ വൈറസ്

അസ്സീസി: ലോകപ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ അസ്സീസിയിലെ 18 ഫ്രാന്‍സിസ്‌ക്കന്‍സിന് കോവിഡ് 19 സ്ഥിരീകരിച്ചു. പത്തു വൈദികര്‍ക്കും എട്ട് നൊവീസിനുമാണ് കോവിഡ്. സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി ബസിലിക്കയിലെ വക്താവ് ഫാ. എന്‍സോ ഫോര്‍ച്ചുനാറ്റോയാണ് ഇക്കാര്യം അറിയിച്ചത്.

പതിനെട്ടുപേരും ഐസൊലേഷനിലാണ്. എന്നാല്‍ ആരോഗ്യസ്ഥിതി സാധാരണനിലയില്‍ തുടരുന്നു. വിശുദ്ധ ഫ്രാന്‍സിസിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി മെയ് 18 നാണ് ലോക്ക് ഡൗണിന് ശേഷം തുറന്നുകൊടുത്തത്. ടൂറിസത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന ചെറിയ നഗരമാണ് അസ്സീസി.