വാഷിംങ്ടണ്‍: ആമസോണ്‍ പ്രൈമില്‍ പോസിറ്റീവ് പ്രതികരണം നേടി മുന്നേറിയ പ്രോലൈഫ് സിനിമ നീക്കം ചെയ്തു. മാര്‍ക്കസ് പിറ്റ്മാന്റെ ബേബീസ് ആര് സ്റ്റില്‍ മര്‍ഡേര്‍ഡ് ഹിയര്‍ എന്ന സിനിമയാണ് അന്യായമായി നീക്കം ചെയ്തത്. 2019 ഒക്ടോബറിലാണ് ചിത്രം റീലിസ് ചെയ്തത്.
ചിത്രം നീക്കം ചെയ്യാന്‍ യാതൊരു കാരണവുമില്ലെന്ന് സംവിധായകന് ആരോപിച്ചു. നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരുന്നത്. ഫൈവ് സ്റ്റാര്‍ റിവ്യൂസാണ് കിട്ടിയത്. 340 റിവ്യൂ കിട്ടിയതില്‍ 90 ശതമാനവും പോസിറ്റീവായിരുന്നു. എന്നിട്ടും ചിത്രം നീക്കം ചെയ്തു. സംവിധായകന് പറയുന്നു. പ്രോ ലൈഫ്, എന്‍ഡ് അബോര്ഷന്, പ്രോ ലൈഫ് മൂവ്മെന്റ് എന്നിങ്ങനെയുള്ള കീ വേര്ഡ്സുകളാണ് കസ്റ്റമര്‍ റിവ്യൂവില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഇതുതന്നെയാണ് ചിത്രം നീക്കം ചെയ്യാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു. ക്രിസ്തീയ ആശയങ്ങളുളള പുസ്തകങ്ങളോ സിനിമകളോ ആമസോണ്‍ നീക്കം ചെയ്യുന്നത് ഇതാദ്യമായല്ല. കഴിഞ്ഞവര്‍ഷം ഇപ്രകാരം ഒരു പുസ്തകവും ആമസോണ്‍ നീക്കം ചെയ്തിരുന്നു.
യേശുക്രിസ്തുവുമായുള്ള ബന്ധ ംശക്തമായതോടെ സ്വവര്‍ഗ്ഗബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിച്ചു എന്ന് വ്യക്തമാക്കുന്ന പുസ്തകമായിരുന്നു പിന്‍വലിച്ചത്.