മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: കത്തോലിക്കര്‍ മാതാവിന്റെ ഏഴു വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാതാവിനെ ആദരിച്ചുകൊണ്ട് കത്തോലിക്കര്‍പറയണം ഇതാണ് എന്റെ അമ്മ കാരണം മാതാവ് നമ്മുടെ അമ്മയാണ്. കുരിശിന്റെ ചുവട്ടില്‍ വച്ച് ഈശോയില്‍ നിന്ന പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച ശീര്‍ഷകമാണ് ഇത്. മറ്റ് വലിയ തലക്കെട്ടുകളോ വിശേഷണങ്ങളോ അല്ല ഈശോ നല്കിയത്. അമ്മയെന്നാണ്. മാതാവ് ഏതെങ്കിലും പ്രത്യേക വിശേഷണങ്ങളോ പ്രത്യേക തലക്കെട്ടുകളോ ആവശ്യപ്പെട്ടിട്ടുമില്ല. സഹരക്ഷക സ്ഥാനമോ ഒന്നും. മാതാവ് സഭയുടെ അമ്മയാണ്. മാതാവിന്റെ മാതൃത്വം, സഭയുടെ മാതൃത്വം അത് എല്ലാവരും സ്വീകരിക്കുന്നു. നല്ലതോ ചീത്തയോ എന്ന് നോക്കാതെ എല്ലാവരും സ്വീകരിക്കുന്നു. മാതാവ് തന്റെ സഹനങ്ങളെ സ്വീകരിച്ചത് ശക്തിയോടും കണ്ണീരോടും കൂടിയാണ്. അതൊരിക്കലും കള്ളക്കരച്ചിലായിരുന്നില്ല, ഹൃദയം തകര്‍ക്കുന്ന വേദനയായിരുന്നു അത്. പാപ്പ പറഞ്ഞു.