സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ യോങ്യാങ് രൂപതയെ ഫാത്തിമാമാതാവിന് സമര്‍പ്പിക്കും

സിയൂള്‍: യോങ്യാങ് രൂപതയെ നാളെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫാത്തിമാ മാതാവിന് സമര്‍പ്പിക്കുമെന്ന് സിയൂള്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്‍ഡ്രു സൂ ചുങ് അറിയിച്ചു.

കൊറിയയുടെ വിമോചനത്തിന്റെ 75 ാം വാര്‍ഷികവും കൊറിയന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്‌റെ 70 ാം വാര്‍ഷികവും പ്രമാണിച്ചാണ് ഈ സമര്‍പ്പണം നടത്തുന്നത്. സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ സന്ദേശം നല്കിക്കൊണ്ട് രൂപതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് മാതാവിന് രൂപതയെ സമര്‍പ്പിക്കുന്നത്. 1927 ലാണ് രൂപത നിലവില്‍ വന്നത്. സിയൂള്‍ കത്തീഡ്രലില്‍ നാളെ ചടങ്ങുകള്‍ നടക്കും.

കൊറിയന്‍ ഉപദ്വീപിനെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് 15 പ്രത്യേകതകളുള്ള ദിവസമാണ്. വിമോചന ദിനമായിട്ടാണ് ഇത് കൊണ്ടാടുന്നത്. നോര്‍ത്ത് സൗത്ത് കൊറിയ കള്‍ രണ്ടും ഒന്നുപോലെ ആഘോഷിക്കുന്ന ഒരേയൊരു ആഘോഷവും ഇതുതന്നെ. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനം അന്നേ ദിനമായത് തികച്ചും .യാദൃച്ഛികം.