മദേഴ്‌സ് മീല്‍; ദരിദ്ര കുടുംബങ്ങളിലേക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്യുന്ന പ്രോജ്ക്ടിന് തുടക്കം

ന്യൂഡല്‍ഹി: രാജ്യത്തെ വിശപ്പിനെതിരെയുള്ള പോരാട്ടത്തിന് ആരംഭം. മദേഴ്‌സ് മീല്‍ എന്ന് പേരിട്ട ഈ സംരംഭത്തിന്റെ ഉദ്ഘാടനം മുന്‍ സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. കുടുംബം കുടുംബങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

അഞ്ഞൂറ് രൂപ വില വരുന്ന സര്‍വൈവല്‍ കിറ്റ് ആറു മാസത്തേക്ക് ദരിദ്ര കുടുംബങ്ങള്‍ക്ക് നല്കും. ലോകത്തിലെ 50 ശതമാനം കുടുംബങ്ങള്‍ പൂര്‍ണ്ണദാരിദ്ര്യത്തിലായിരിക്കുന്ന പത്തുശതമാനം കുടുംബങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഇതനുസരിച്ച് 28 സ്റ്റേറ്റുകളിലെ 55 ല്‍ പരം പ്രദേശങ്ങളിലെ 1000 ല്‍ അധികം കുടുംബങ്ങള്‍ക്ക് സര്‍വൈവല്‍കിറ്റ് വിതരണം ചെയ്യും. അംഗവൈകല്യം നേരിടുന്നവര്‍, മാരകമായ രോഗങ്ങള്‍ക്ക് അടിമകളായവര്‍, വിധവകള്‍, ആദിവാസികള്‍ എന്നിവര്‍ അടങ്ങുന്ന കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുന്നത്. ഫാ. ജോര്‍ജ് കണ്ണന്താനമാണ് പ്രോജക്ട് ഡയറക്ടര്‍. നിരവധി ക്രൈസ്തവസംഘടനകളും സന്യാസസമൂഹങ്ങളും അല്മായരും ഈ പ്രോജക്ടുമായിസഹകരിക്കുന്നു.

കോവി്ഡ് മൂലം മരിക്കുന്നവരെക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ കോവിഡ് കാലത്ത് ഭക്ഷണമില്ലാതെ മരിക്കുന്നുവെന്നാണ് ചില കണക്കുകള്‍ പറയുന്നത്. അത്തരമുള്ള മരണത്തില്‍ നിന്ന് രക്ഷനേടാന്‍ ഈ പ്രോജക്ട് സഹായകമാകും.