ചൈനയില്‍ കൊറോണ വൈറസിന്റെ പേരില്‍ ക്രൈസ്തവരാധനാലയങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍

ബെയ്ജിംങ്: കൊറോണ വൈറസിന്റെ പേരു പറഞ്ഞ് ക്രൈസ്തവമതപീഡനത്തിന് ചൈനയില്‍ ആക്കം കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരെങ്കിലും മതപരമായ ചടങ്ങുകള്‍ തങ്ങളുടെ അയല്‍വീടുകളില്‍ നടക്കുന്നതായി അറിയിച്ചാല്‍ അതിന് ഭരണാധികാരികള്‍ പ്രത്യേക പാരിതോഷികം പോലും നല്കുന്നുണ്ട്.

700 യുഎസ് ഡോളറാണ് പാരിതോഷികം. മതപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും അനധികൃതമായിട്ടാണ് ഗവണ്‍മെന്റ് അധികാരികള്‍ വിലയിരുത്തുന്നത്. ഹൗസ് ചര്‍ച്ചില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ ചടങ്ങുകള്‍ നടക്കുന്നതായി കണ്ടെത്തിയാല്‍ അവ അടച്ചുപൂട്ടുകയും ചെയ്യും. ചൈനയില്‍ പത്തു മില്യന്‍ കത്തോലിക്കരുണ്ട്. ഇതില്‍ ആറു മില്യന്‍ കത്തോലിക്കര്‍ ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ അംഗങ്ങളാണ്.