മുംബൈ: ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ദേവാലയങ്ങള്‍ തുറക്കുകയും തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈദികര്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കുകയും ജാഗരൂകരായിരിക്കുകയും വേണമെന്ന് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിന്റെ മുന്നറിയിപ്പ്.
അതിരൂപതയിലെ വൈദികര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്കിയത്. രോഗികളായ വൈദികര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
ചെറിയ രോഗലക്ഷണങ്ങളെപോലും അവഗണിക്കരുത്, ചികിത്സ തേടണം. അതുപോലെ മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകകള്‍ കഴുകുക തുടങ്ങിയവ ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.