ക്യൂട്ടീസ്: നെറ്റ്ഫഌക്‌സ് മാപ്പ് ചോദിച്ചു

വാഷിംങ്ടണ്‍: ബാലലെംഗികപീഡനത്തെ സാധാരണവല്‍ക്കരിച്ചുകൊണ്ടുള്ള പോസ്റ്റര്‍ വിവാദമായതോടെ നെറ്റ്ഫഌക്‌സ് പ്രസ്തുതവിഷയത്തില്‍ മാപ്പ് പറഞ്ഞു. കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുകയും അത് സ്വഭാവികമാണ് എന്ന പറഞ്ഞുവയ്ക്കുകയുമാണ് പോസ്റ്റര്‍ എന്നായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ചെയ്തത് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നെറ്റ്ഫഌക്‌സ് മാപ്പ് പറഞ്ഞത്.

എന്നാല്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ലെന്നും ചിത്രം കുട്ടികള്‍ക്ക് നല്കുന്നത് തെറ്റായ സന്ദേശമാണെന്നും വിദ്ഗദര്‍ അഭിപ്രായപ്പെടുന്നു. Mignonnes എന്ന ശീര്‍ഷകത്തിലുള്ള ഫ്രഞ്ച് സിനിമയാണ് വിവാദമായത്. അമേരിക്കന്‍ റീലിസിന് വേണ്ടി ചിത്രത്തിന് cuties എന്ന് പേരു നല്കുകയായിരുന്നു.

ഫ്രാന്‍സില്‍ ഏപ്രില്‍ ഒന്നിന് റീലിസായചിത്രം സെപ്തംബര്‍ ഒമ്പതിന് നെറ്റ്ഫഌക്‌സിലൂടെ ലഭ്യമാകും.