ലണ്ടന്‍: ഇംഗ്ലണ്ടിലെ കോവിഡ് ദുരന്തത്തിന്റെ ഇരകളില്‍ ഇന്ത്യക്കാരി കന്യാസ്ത്രീയും. മിഷനറിസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ സിയന്നയാണ് കോവിഡ് 19 ന്റെ ഇരയായി മാറിയത്. 73 വയസായിരുന്നു. മോറിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം. ജാര്‍ഖണ്ഡ് സ്വദേശിയായ സിസ്റ്റര്‍ 2016 വരെ നോര്‍ത്ത് ലണ്ടനില്‍ സേവനം ചെയ്തിട്ടുണ്ട്. മലയാളികളുമായി അടുത്ത ബന്ധമാണ് സിസ്റ്റര്‍ പുലര്‍ത്തിയിരുന്നതെന്ന് അടുത്ത വൃന്തങ്ങള്‍ പറയുന്നു.