മെക്‌സിക്കോ: കോവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്ച്ച് മുതല്‍ ഇതുവരെ 81 വൈദികരും സന്യസ്തരും മരണമടഞ്ഞതായി റിപ്പോര്‍ട്ട്. 70 വൈദികര്‍, ആറ് ഡീക്കന്മാര്‍, അഞ്ച് സന്യസ്തര്‍ എന്നിങ്ങനെയാണ് മരണമടഞ്ഞവരുടെ പട്ടിക. സാന്‍ ലൂയിസ് പോട്ടോസി, മോറെലിയ, പ്യുബ്ല എന്നീ അതിരൂപതകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണമടഞ്ഞ വൈദികരില്‍ എല്ലാവരും തന്നെ ഇടവകഭരണത്തിലും ദേവാലയത്തിലും ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 39 മുതല്‍ 85 വരെ പ്രായമുള്ളവരാണ് മരണമടഞ്ഞവര്‍. ഓഗസ്റ്റ് ആറിനാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
24 മണിക്കൂറിനുള്ളില്‍ അഞ്ചു മരണങ്ങളാണ് സംഭവിച്ചത്. മെക്‌സിക്കോയില്‍ ഓഗസ്റ്റ് 17 വരെ 522,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 56,757 മരണങ്ങളാണ് നടന്നിരിക്കുന്നത്.