ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിന്ന് ക്രൈസ്തവവിശ്വാസികളെ സംബന്ധി്ച്ചിടത്തോളം വീണ്ടും ഇതാ ഒരു വിഷമകരമായ വാര്‍ത്ത. ചരിത്രപ്രസിദ്ധമായ ഹഗിയ സോഫിയ മോസ്ക്കായി മാറ്റിയതിന്റെ പിന്നാലെ മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി മോസ്ക്കായി മാറുന്നു.
700 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയമായ കോറാ ചര്‍ച്ചാണ് മോസ്ക്കായി മാറ്റുന്നത്. നിലവില്‍ അത് മ്യൂസിയമായി ഉപയോഗിച്ചുവരികയായിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഏര്ദോഗന് വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
നാലാം നൂറ്റാണ്ടിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചാണ് കോറാ.