ഇറ്റലി: കൊറോണ സംഹാരതാണ്ഡവമാടിയ ഇറ്റലിയില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രാര്‍ത്ഥനകളുമായി മെത്രാന്മാരെത്തി. സെമിത്തേരികള്‍ സന്ദര്‍ശിച്ച് മരണമടഞ്ഞവരുടെ കുഴിമാടങ്ങള്‍ക്ക് മുമ്പില്‍ മെത്രാന്മാര്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.
ഇതിനകം 13,915 മരണങ്ങളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ 87 വൈദികരും പെടും. ബെര്‍ഗോമയില്‍ മാത്രം 25 വൈദിരാണ് മരണമടഞ്ഞത്.സ്‌നേഹവും വേദനയും അറിയിക്കാന്‍ മറ്റൊന്നുമുണ്ടായിരുനനില്ല. അവര്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ പലവിധത്തില്‍ ജീവിക്കും. ഞങ്ങളുടെ നഗരങ്ങള്‍ സെമിത്തേരികളായി മാറിയിരിക്കുന്നു.
സെമിത്തേരി സന്ദര്‍ശിച്ചതിന് ശേഷം ബിഷപ് ഫ്രാന്‍സെസ്‌ക്കോ ബെഷ്്ചി ലൈവ് സ്ട്രീമില്‍ പറഞ്ഞു.