മരിയ ഷഹബാസിന് വേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണം: കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍

കൊച്ചി: മരിയ ഷഹബാസിന് വേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ലോകമെങ്ങും പ്രതിഷേധ സ്വരം ഉയരുമ്പോഴും നിശ്ശബ്ദതതുടരുന്ന പാക്കിസ്ഥാന്റെ സമീപനവും ഇടപെടാന്‍ മടിക്കുന്ന അന്തര്‍ദ്ദേശീയ മനുഷ്യാവകാശ സംഘടനകളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും നിലപാടുകളും പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ എണ്ണമറ്റതാണ്. സമാന സ്വഭാവമുള്ള സംഭവങ്ങള്‍ പ്രണയക്കെണികളുടെ രൂപത്തില്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതിനെയും ജാഗ്രതയോടെ പരിഗണിക്കണം. പത്രക്കുറിപ്പ് ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോയ മുസ്ലീമിനൊപ്പം നല്ല ഭാര്യയായി ജീവിക്കാന്‍ കോടതി പറഞ്ഞയച്ച പാക്കിസ്ഥാനിലെ മരിയ ഷഹബാസ് എന്ന പതിനാലുകാരിക്കു നീതി ലഭിക്കാന്‍ ലോകമെങ്ങും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഐക്യജാഗ്രത കമ്മീഷന്റെ പ്രസ്താവന.