കൊറോണക്കാലത്ത് രോഗികള്‍ക്ക് ആശ്വാസം; ആംബുലന്‍സ് സേവനവുമായി കത്തോലിക്കാ വൈദികന്‍

ചെമ്പേരി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ തളയ്ക്കപ്പെട്ടുപോയ ജനങ്ങള്‍ക്ക് ആശ്വാസം നല്കുകയാണ് ഫാ. ജോമോന്‍ ചെമ്പകശ്ശേരി. കൊറോണയെ ഭയന്ന് ആശുപത്രികളില്‍ രോഗികളെ കൊണ്ടുപോകാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ അത്യാവശ്യക്കാരെ ആശുപത്രികളിലെത്തിക്കുന്ന സേവനമാണ് അച്ചന്‍ ചെയ്യുന്നത്. ആംബുലന്‍സിലാണ് അച്ചന്‍ രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് കണ്ണൂര്‍ രൂപതയിലെ ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സ് ചര്‍ച്ചിലെ വികാരിയാണ് ഇദ്ദേഹം. ചെമ്പേരി പുതുക്കാട് എസ്റ്റേറ്റ് മാനേജര്‍ കൂടിയാണ് ഈ നാല്പത്തിയാറുകാരന്‍. അധികാരികളില്‍ നിന്നുള്ള അനുവാദത്തോടെയാണ് അച്ചന്‍ ഈ ലോക് ഡൗണ്‍ കാലത്ത് ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്. ഇതുവരെ 12 രോഗികളെ താന്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് അച്ചന്‍ പറയുന്നു. മാര്‍ച്ച് 25 മുതലാണ് അച്ചന്‍ ഈ സേവനം ആരംഭിച്ചത്.