ന്യൂഡല്‍ഹി: പിതാവിന്റെ മരണശേഷം ഒരിക്കല്‍ മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് ഞാന്‍ പനിച്ചുകിടക്കുകയായിരുന്നു. മദര്‍ എന്റെ കിടയ്ക്ക് അരികില്‍ വന്നിരുന്ന് തന്റെ കൈ എടുത്ത് ഒപ്പം പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. ഒരുപാട് വര്‍ഷക്കാലം അങ്ങനെ മദര്‍ തെരേസയുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി ഇന്നലെ ട്വിറ്ററില്‍ മദര്‍ തെരേസയെക്കുറിച്ച് എഴുതിയതാണ് ഈ വരികള്‍. ഇന്നലെ മദര്‍ തെരേസയുടെ 110 ാം ജന്മദിനമായിരുന്നു. ഈ അവസരത്തിലാണ് മദര്‍ തെരേസയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രിയങ്ക ഗാന്ധി പങ്കുവച്ചത്.
പ്രിയങ്കയുടെ പിതാവും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ്ഗാന്ധി 1991 ലാണ് വധിക്കപ്പെട്ടത്.