വത്തിക്കാന്‍ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തിലും ലോക മിഷന്‍ ഞായര്‍ ദിനാചരണം ഒക്ടോബര്‍ 18 ന് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. കോവിഡ് ബാധിത പ്രദേശങ്ങളില്‍ സുവിശേഷവല്‍ക്കരണത്തിന്റെ പ്രാധാന്യവും സഭയുടെ ഈ ദൗത്യത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
സാധാരണയായി ഒക്ടോബറില്‍ അവസാന ഞായറാഴ്ചയാണ് ലോകമിഷന്‍ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് പശ്ചാത്തലത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ മിഷന്‍ ദിനാചരണത്തിനും മാറ്റം വരുത്തിയിട്ടുണ്ട്.
ദു:ഖവെള്ളിയാഴ്ചയിലെ വിശുദ്ധനാട്ടിലേക്കുള്ള സംഭാവനശേഖരണം, ദേവാലയങ്ങള്‍ അടഞ്ഞുകിടന്നതുകൊണ്ട് സെപ്തംബര്‍ 13 ലേക്ക് മാറ്റിയിരുന്നു. സെപ്തംബര്‍ 14 ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനമാണ്. വിശുദ്ധ നാട്ടിലേക്കുള്ള ദു:ഖവെള്ളിയാഴ്ചയിലെ പിരിവ് വിശുദ്ധനാടിന്റെ സംരക്ഷണത്തിന് വേണ്ടിയാണ് വിനിയോഗിക്കുന്നത്.