ചൈനയില്‍ ആറു മാസം കൊണ്ട് നീക്കം ചെയ്തത് 900 കുരിശുകള്‍

ബെയ്ജിംങ്: 2020 ന്റെ ആദ്യ പാതിയില്‍ ചൈനയില്‍ നീക്കം ചെയ്തത് 900 ദേവാലയങ്ങളിലെ കുരിശുകള്‍. ഇറ്റലിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ബിറ്റര്‍ വിന്റര്‍ മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌റ്റേറ്റ് റണ്‍ ത്രീ സെല്‍ഫ് ചര്‍ച്ചസില്‍ 250 ഉം സ്റ്റേറ്റ് റണ്‍ പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളില്‍ 656 ഉം ആണ്് കുരിശു നീക്കലിന് വിധേയമായത്.

ദേവാലയങ്ങളില്‍ നിന്ന് കുരിശുനീക്കാന്‍ വിസമ്മതിച്ചാല്‍ സഭാംഗങ്ങള്‍ക്ക് സാമൂഹ്യമായ പല നേട്ടങ്ങളും ഇല്ലാതെയാകും. പെന്‍ഷന്‍, മക്കളുടെ ഭാവി, ജോലി തുടങ്ങിയ പല കാര്യങ്ങളും അവതാളത്തിലാകും. ഗവണ്‍മെന്റ് കെട്ടിടങ്ങളെക്കാള്‍ ഉയരത്തില്‍ ദേവാലയങ്ങളുടെ കുരിശുകള്‍ നില്ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.