പ്രണബ് മുഖര്‍ജിയുടെ മരണം ഭാരതസഭയ്ക്ക് കനത്ത നഷ്ടം: സിബിസിഐ

ന്യൂഡല്‍ഹി: മുന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ മരണത്തില്‍ സിബിസിഐ അനുശോചിച്ചു. ഭാരതസഭയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ മരണം കനത്ത നഷ്ടമാണെന്നും മുഖര്‍ജിയുടെ ധാര്‍മ്മികബോധവും പ്രഭാഷണചാതുരിയും രാഷ്ട്രീയത്തിന് മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ടെന്നും അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 2018 ലെ സിബിസിഐ വാര്‍ഷിക സമ്മേളനത്തിലെ ക്രിസ്തുമസ് ആഘോഷത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള വിപുലമായ അറിവ് അതിശയിപ്പിക്കുന്നതായിരുന്നുവെന്നും അനുശോചനക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യയുടെ പതിമൂന്നാമത് പ്രസിഡന്റായിരുന്നു പ്രണബ് മുഖര്‍ജി. 2012 മുതല്‍ 2017 വരെയായിരുന്നു പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നത്. ശ്വാസകോശ ത്തിലെ അണുബാധയെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റിഫെറല്‍ ഹോസ്പിറ്റലില്‍ വച്ച് ഇന്നലെയായിരുന്നു 84 കാരനായ പ്രണബ് മുഖര്‍ജിയുടെ മരണം.