ലാഹോര്‍: പാക്കിസ്ഥാനില്‍ മതനിന്ദാക്കുറ്റം ആരോപിച്ച് ക്രൈസ്തവനെ അറസ്റ്റ് ചെയ്തു. മുസ്ലീമുകളുടെ പുണ്യഗ്രന്ഥമായ ഖുറാനെ അപമാനിച്ചു എന്നാണ് കേസ്. ഡേവിഡ് എന്ന വ്യക്തിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. റിസല്‍പ്പുരിലെ അഴുക്കുചാലില്‍ ഖുറാന്റെ പേജുകള്‍ കണ്ടതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയായില്‍ കഴിഞ്ഞ ആഴ്ചയില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചതും കേസ് ഡേവിഡിലെത്തിയതും.
പാക്കിസ്ഥാനിലെ 80 ശതമാനം ആളുകളും ദൈവനിന്ദാക്കുറ്റത്തെക്കുറിച്ച് ബോധവാന്മാരാണ്. അന്യായമായി ക്രൈസ്തവരെ പീഡിപ്പിക്കാന്‍ വ്യക്തിപരമായും ഈ നിയമം ദുരുപയോഗിക്കപ്പെടാറുണ്ട്.