നാളെ മുതല്‍ മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടി പുനരാരംഭിക്കും

വത്തിക്കാന്‍ സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന മാര്‍പാപ്പയുടെ ബുധനാഴ്ചകളിലെ പൊതുദര്‍ശനം നാളെ മുതല്‍ പുനരാരംഭിക്കും. രാവിലെ 7. 30 മുതല്‍ പ്രവേശനം ആരംഭിക്കും. ഫെബ്രുവരി 26 മുതല്‍ മുടങ്ങികിടക്കുകയായിരുന്ന പൊതുദര്‍ശനമാണ് നാളെ മുതല്‍ പുനരാരംഭിക്കുന്നത്. സാന്‍ ദമാസോ ചത്വരത്തില്‍വച്ചാണ് വിശ്വാസികളെ സ്വീകരിക്കുന്നത്.