സിയൂള്‍: ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാക്കാനുള്ള ഗവണ്‍മെന്റ് നീക്കത്തിനെതിരെ സൗത്ത് കൊറിയായിലെ കത്തോലിക്കാ സഭ. 1953 വരെ സൗത്ത് കൊറിയായില്‍ അബോര്‍ഷന്‍ നിയമവിരുദ്ധമായിരുന്നു. 1973ല്‍ ഈ നിയമത്തിന് ഭേദഗതി വരുത്തി. ബലാത്സംഗം, അഗമ്യഗമനം, അമ്മയുടെ ജീവന് ഭീഷണി തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രം അബോര്‍ഷന്‍ നിയമവിധേയമാക്കിയിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ അബോര്‍ഷന്‍ നിയമവിധേയമാക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. ഇതിനെതിരെയാണ് എട്ടുപേരടങ്ങുന്ന കത്തോലിക്കാ പ്രതിനിധി സംഘം കര്‍ദിനാള്‍ ആന്‍ഡ്രുവിന്റെ നേതൃത്വത്തില്‍ പ്രസിഡന്റിനെ സമീപിച്ചിരിക്കുന്നത്.
കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ അഫയേഴ്‌സിന്റെ 2017 ലെ കണക്കനുസരിച്ച് അമ്പതിനായിരത്തോളം അബോര്‍ഷനുകള്‍ വര്‍ഷം തോറും നടക്കുന്നുണ്ട്. സൗത്ത് കൊറിയായില്‍ ക്രൈസ്തവരും പ്രൊട്ടസ്റ്റന്റുകാരും എണ്ണത്തില്‍ വളരെ കുറവാണ്. 51 മില്യന്‍ ആളുകളാണ് സൗത്ത് കൊറിയായില്‍ ഉള്ളത്. 46 ശതമാനം ആളുകളും മതവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. 29 ശതമാനം ജനങ്ങള്‍ ക്രൈസ്തവരും 23 ശതമാനം ബുദ്ധമതക്കാരുമാണ്.
1994 ല്‍78 ശതമാനം ആളുകളും അബോര്‍ഷന്‍ ഒരു കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന് അത് 45 ശതമാനം ആളുകള്‍ മാത്രമാണ് വിശ്വസിക്കുന്നത്.