ഇന്ന് ലെബനോന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍ സിറ്റി: സ്ഥിരമായ സമാധാനവും ശാന്തിയും ലെബനോനില്‍ പുലരുന്നതിന് വേണ്ടി എല്ലാവരും പ്രസ്തുത രാജ്യത്തിന് വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത ദിവസമാണ് ഇന്ന്. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിക്കിടെയായിരുന്നു പാപ്പയുടെ ഈ അഭ്യര്‍ത്ഥന. ആഗോളതലത്തിലുള്ള പ്രാര്‍ത്ഥനയ്ക്കാണ് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്.

എല്ലാ മതവിഭാഗങ്ങളും ഇന്നേ ദിവസം പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നും പാപ്പ പറഞ്ഞു.
രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി , അതോടൊപ്പം ലോകത്തിന് മുഴുവനും വേണ്ടി. ലെബനോന്റെ പൈതൃകം ഒരിക്കലും നഷ്ടമാകാതിരിക്കാന്‍ വേണ്ടി. പാപ്പ പറഞ്ഞു. കര്‍ദിനാള്‍ പെട്രോ പരോലിനെ തന്റെ പ്രതിനിധിയായി അന്നേ ദിവസം ലെബനോനിലേക്ക് അയ്ക്കുമെന്നും പാപ്പ ബുധനാഴ്ച അറിയിച്ചിരുന്നു.