തൃശൂര്‍: ക്രൈസ്തവ സമൂഹം ചില തീവ്രവാദികളുടെയും മാധ്യമ ഗൂഢാലോചനയുടെയും ഇരയാവുകയാണ് എന്ന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ശക്തമായ പ്രാര്‍ത്ഥന മാത്രമല്ല നിതാന്തമായ ജാഗ്രതയും പ്രതികരണവും ഇക്കാര്യത്തില്‍ നമുക്കാവശ്യമുണ്ട്. വിശ്വാസത്തിന്റെ നിലനില്പിന് വേണ്ടി വിശ്വാസികള്‍ പോരാടേണ്ട സമയമായി. ക്രൈസ്തവര്‍ വിശ്വാസസംരക്ഷണത്തിന് വേണ്ടി ഉണര്ന്നെണീല്‍ക്കണം. കേരളം ഒരു കാലത്ത് നന്മ നിറഞ്ഞ സംസ്കാരം പുലര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ രണ്ടു പതിറ്റാണ്ടിനുള്ളില്‍ അതിന് മാറ്റം വന്നു. ഇന്ന് കേരളം വളരെയധികം മാറിപ്പോയിരിക്കുന്നു. കേരളം തീവ്രവാദികളുടെ നാടായി മാറി. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ തന്റെ ആശങ്കകള്‍ തുറന്നുപറഞ്ഞു.
ഷെക്കെയ്ന ടെലിവിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ മരിയന്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍.