മാര്‍പാപ്പ അസ്സീസിയിലേക്ക്, പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബര്‍ മൂന്നിന് അസ്സീസി സന്ദര്‍ശിക്കും. പുതിയ ചാക്രികലേഖനത്തില്‍ അദ്ദേഹം അന്ന് അവിടെ വച്ച് ഒപ്പുവയ്ക്കുകയും ചെയ്യും. ആള്‍ ബ്രദേഴ്‌സ് എന്നതാണ് ചാക്രികലേഖനത്തിന്റെ ശീര്‍ഷകം.

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ശവകുടീരത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കും.

ഇന്നലെയാണ് പാപ്പയുടെ യാത്രയെക്കുറിച്ച് അസ്സീസിയിലെ ബസിലിക്ക ഡയറക്ടകര്‍ ഫാ. എന്‍സോ ഫോര്‍ച്യൂണാറ്റോ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണി വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡാനന്തര ലോകത്ത് സാഹോദര്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവന്നിരിക്കുകയാണെന്നും എല്ലാവരും ഒരുമിച്ചുനില്ക്കുകയും മറ്റുള്ളവരെ സ്‌നേഹിക്കുകയും ആദരിക്കുകയും വേണമെന്നും ഫാ. ഫോര്‍ച്യൂണാറ്റോ പറഞ്ഞു.