ടോക്കിയോ: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത്( 77)കാലം ചെയ്തു. ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായിരുന്നു. ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം.സംസ്കാരം പിന്നീട്.
മസ്തിഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1943 ഒക്ടോബര്‍ 13 ന് കോക്കമംഗലം ഇടവക ചേന്നോത്ത് ജോസഫിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ചു. 1969 മേയ് നാലിന് ഓസ്ട്രിയയില്‍ വച്ച് പുരോഹിതനായി. 1973 ല്‍ ഡോക്ടററേറ്റ് കരസ്ഥമാക്കി. 1999 ഓഗസ്റ്റ് 24 ന് ആര്‍ച്ച് ബിഷപ്പായി നിയമിതനായി.
പിന്നീട് മധ്യ ആഫ്രിക്കന്‍ റിപ്പബ്വിക്, ചാഡ്, ടാന്‍സാനിയ എന്നിവിടങ്ങളില്‍ വത്തിക്കാന്‍ സ്ഥാനപതിയായി. 2011 മുതല്‍ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയാണ്.