ജെറുസലേമിലെ ഹോളി സെപ്ല്‍ച്ചര്‍ ദേവാലയം അനിശ്ചിതമായി അടച്ചിട്ടു

ജറുസലേം: എഴുനൂറ് വര്‍ഷത്തിലാദ്യമായി ജറുസലേമിലെ ഹോളി സെപ് ല്‍ച്ചര്‍ ദേവാലയം കഴിഞ്ഞ ആഴ്ച അടച്ചിട്ടു. എന്നാണ് തുറക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ അറിയിപ്പും നല്കിയിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദേവാലയം അടച്ചിട്ടത്. ക്രിസ്തുവിന്റെ ശവക്കല്ലറ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഇത്. ഒരാഴ്ചത്തേക്ക് അടച്ചിടുന്നു എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്ന് തുറക്കുമെന്ന് പറയാറായിട്ടില്ലെന്ന് വക്താവ് വാഡീ അബു നാസര്‍ അറിയിച്ചു. ജറുസലേമില്‍ പൊട്ടിപ്പുറപ്പെട്ട ബ്ലാക്ക് ഡെത്ത് കാലത്താണ് ഇതിന് മുമ്പ് ഈദേവാലയം അടച്ചിട്ടത്. റോമന്‍ കത്തോലിക്കാസഭ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മേനിയന്‍ അപ്പസ്‌തോലിക്ക സഭ എന്നിവയ്ക്കാണ് ഈ ദേവാലയത്തിന്റെ ചുമതലയുള്ളത്.