ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മയായി

താമരശ്ശേരി: താമരശ്ശേരി ,കല്യാണ്‍ രൂപതകളുടെ മുന്‍ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മയായി. താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സംസ്‌കാരശുശ്രൂഷകള്‍ ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ചു. സംസ്‌കാരശുശ്രൂഷയുടെ രണ്ടാം ഭാഗത്തിന് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധകുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികനായിരുന്നു.

സംസ്‌കാരശുശ്രൂഷകളുടെ സമാപനശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ് മാര്‍ ജോസഫ് മാര്‍ തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, ഡോ, അലക്‌സ് വടക്കുംതല, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരും സംസ്‌കാരശുശ്രൂഷയില്‍ സന്നിഹിതരായിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍.