ഹോട്ടല്‍ മുറിയില്‍ വിശുദ്ധ കുര്‍ബാന; റഷ്യയില്‍ കത്തോലിക്കന് പിഴ

മോസ്‌ക്കോ: ഹോട്ടല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വിശുദ്ധ കുര്‍ബാന സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തി കത്തോലിക്കാ നേതാവിന് റഷ്യയില്‍ പിഴ വിധിച്ചു. ആദ്യമായിട്ടാണ് റഷ്യയില്‍ ഒരു കത്തോലിക്കാ നേതാവിനെ ഇപ്രകാരം പ്രോസിക്യൂട്ട് ചെയ്യുന്നത്. കാസാനിലെ കോടതിയാണ് നിക്കിത ഗ്ലാസുനോവിന് 67 യൂറോ പിഴ വിധിച്ചത്. സൊസൈറ്റി ഓഫ് സെന്റ് പയസിലെ അംഗമാണ് ഇദ്ദേഹം.

ഹോട്ടല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ കുര്‍ബാന സംഘടിപ്പിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികനെ ക്ഷണിക്കുകയാണ് ഇദ്ദേഹം ചെയ്തത്. എന്നാല്‍ മിഷനറി പ്രവര്‍ത്തനം നടത്താന്‍ വൈദികന് ഔദ്യോഗികമായ അംഗീകാരം ഉണ്ടായിരുന്നില്ല ഓര്‍ത്തഡോക്‌സ് ക്രൈസ്തവികതയും കത്തോലിക്കാ മതവിശ്വാസവും തമ്മിലുള്ള താരതമ്യപഠനം വൈദികന്‍ നടത്തിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. മതപരമായ വിശ്വാസം പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതായും ആരോപണമുണ്ട്.