ഹൃദയസ്തംഭനം; സിഎം ഐ സഭയ്ക്ക് രണ്ടു വൈദികരെ നഷ്ടമായി

കൊച്ചി: സിഎംഐ സഭയ്ക്ക് രണ്ടു വൈദികരെ അപ്രതീക്ഷിതമായ മരണത്തിലൂടെ നഷ്ടമായി. തെലുങ്കാനയില്‍ മിഷനറിസേവനം അനുഷ്ഠിക്കുകയായിരുന്ന ഫാ. ചാക്കോ തെങ്ങുംപ്പള്ളിയും നേപ്പാളില്‍ മിഷനറിപ്രവര്‍ത്തനം ചെയ്യുകയായിരുന്ന ഫാ. ജെയ്ന്‍ കാളംപറമ്പിലുമാണ് മരണമടഞ്ഞത്. ഇരുവരുടേതും ഹാര്‍ട്ട് അറ്റാക്ക് മൂലമുള്ള മരണമായിരുന്നു.

മേരി മാതാ പ്രൊവിന്‍സ് അംഗമാണ് ഫാ. ചാക്കോ. ബിജ്‌നോര്‍ ജില്ലയിലെ ബിജ്‌നോര്‍ പ്രോവിന്‍സ് അംഗമായിരുന്നു ഫാ. ജെയ്ന്‍. 1984ല്‍ ജനിച്ച ഇദ്ദേഹം 2016 ലാണ് വൈദികനായത്.