മാനസികരോഗം,വിഷാദം എന്നിവ വിശുദ്ധിയില്ല എന്നതിന്റെ തെളിവാണോ.. അങ്ങനെയൊരു ധാരണ പരക്കെയുണ്ട്. മാനസികരോഗങ്ങള്‍ ഒരിക്കലും വിശുദ്ധിയുടെ അഭാവമല്ല. കാരണം കത്തോലിക്കാസഭയിലെ അറിയപ്പെടുന്ന പല വിശുദ്ധരും വിഷാദത്തെ നേരിട്ടിട്ടുണ്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ട്. ആത്മീയമായി ദുര്‍ബലരാണ് എന്നതിന്റെ അടയാളമല്ല ഇതൊരിക്കലും.
വിശുദ്ധ എലിസബത്ത് ആന്‍ സെറ്റോണ്‍, വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള, വിശുദ്ധ മേരി മഗ്ദലന്‍ ദെ പാസി എന്നിവരൊക്കെ വിഷാദം അനുഭവിച്ചവരായിരുന്നു. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചവര്‍ പോലുമായിരുന്നു. പ്രാര്‍ത്ഥനാജീവിതത്തിന്റെ അഭാവമോ ദൈവത്തിലുള്ള ശരണമില്ലായ്മയോ ആയിരുന്നില്ല ഇതിനെല്ലാം കാരണം. മറിച്ച് മാനസികാസ്വാസ്ഥ്യം മാത്രമായിരുന്നു.
അതുകൊണ്ട് ഇന്ന് നാം വിഷാദത്തിലോ നിരാശതയിലോ ആണ് കഴിയുന്നതെങ്കില്‍ പോലും അത് നമ്മുടെ വിശുദ്ധിക്ക് വിരുദ്ധമായ കാര്യമല്ല. ബെര്‍ത്തലോ ലോംഗോയാണ് മറ്റൊരു വിശുദ്ധന്‍. സാത്താന്റെ പുരോഹിതന്‍ പോലും ആയി ജീവിതം വഴിതിരിച്ചുവിട്ട അദ്ദേഹവും ആത്മഹത്യയുടെ വക്കില്‍ എത്തുകയും ചെയ്തിട്ടുണ്ട്. വിഷാദവും മാനസികാസ്വാസ്ഥ്യവും അനുഭവി്ക്കുമ്പോള്‍ അതൊരിക്കലും ദൈവം കൈവിട്ടുവെന്നതിന്റെ അടയാളമായി കരുതാതെ കൂടുതല്‍ ദൈവത്തിലാശ്രയിക്കാനുള്ള മാര്‍ഗ്ഗമാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.