നല്ലതണ്ണിയിലെ മാര്‍ത്താമ്മോശ്ലീഹ ദയറ; സീറോ മലബാര്‍ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ല തണ്ണിയിലുള്ള മാര്‍ തോമാശ്ലീഹാ ദയറായെ സ്വയാധികാര ദയറയായി ഇന്ന് ഉയര്‍ത്തുന്നു. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഇതുമായി ബന്ധപ്പെട്ട ഡിക്രി വായിക്കുകയും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും.

ഇതോടെ സീറോ മലബാര്‍ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറയായി മാര്‍ത്തോമ്മാശ്ലീഹദയറ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. മാര്‍ത്തോമ്മാ നസ്രാണികളുടെ ആശ്രമജീവിതശൈലിക്ക് ഈ ദയറ വലിയൊരു മാതൃകയാവുകയാണ്.