കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി

കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. ഇന്നലെ രാവിലെ 11 ന് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇതോട് അനുബന്ധിച്ചുള്ള പ്രഖ്യാപനം നടത്തി. മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുള്ള കല്പന ഇംഗ്ലീഷിലും മലയാളത്തിലും വായിക്കുകകയും കല്‍പ്പന ആര്‍ച്ച ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കൈമാറുകയും ചെയ്തു.

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ളതാണ് സെന്‌റ് മേരീസ് ഫൊറോന ദേവാലയം. റവ. ഡോ മാണിപുതിയിടമാണ് ആര്‍ച്ച് പ്രീസ്റ്റ്.