മാര്‍പാപ്പയ്ക്ക് വീണ്ടും കോവിഡ് നെഗറ്റീവ്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ റിസള്‍ട്ട് വീണ്ടും നെഗറ്റീവ്. കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാര്‍പാപ്പയ്ക്ക് വീണ്ടും കോവിഡ് പരിശോധന നടത്തിയത്.

ഓഗസ്റ്റ് 29 ന് മാര്‍പാപ്പയും കര്‍ദിനാള്‍ ടാഗ്ലെയും ഒരുമിച്ചായിരുന്നു.. സെപ്തംബര്‍ 11 നാണ് കര്‍ദിനാള്‍ ടാഗ്ലെയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ അദ്ദേഹം കോവിഡ് നെഗറ്റീവായിരുന്നു.