സിറിയന്‍ ആഭ്യന്തര യുദ്ധത്തെ അതിജീവിച്ച വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു

അലെപ്പോ: സിറിയായിലെ ജനങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വൈദികന്‍ ഫാ. എഡ്വേഡ് ടാമെര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു. 83 വയസുണ്ടായിരുന്നു. സിറിയായിലെ ആഭ്യന്തരയുദ്ധത്തെ അതിജീവിച്ച ജീവിതമായിരുന്നു ഇദ്ദേഹത്തിന്റേത്. അവര്‍ക്കുവേണ്ടിയും അവര്‍ക്കിടയിലും മരിക്കണം എന്നതായിരുന്നു ഫാ. എഡ്വേഡിന്റെ ആഗ്രഹം.

ഇദ്ദേഹത്തെ കൂടാതെ ഒരു വൈദികന്‍ കൂടി കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്. ഫാ. ഫ്രിയാസ് ഹെജാസിന്‍ ആണ് മരണമടഞ്ഞത്. അദ്ദേഹത്തിന് 49 വയസുണ്ടായിരുന്നു. സിറിയായില്‍ സേവനം ചെയ്യുന്ന അഞ്ചു വൈദികരില്‍ നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേരാണ് മരണമടഞ്ഞിരിക്കുന്നത്.

അലെപ്പോയിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ സിറിയായിലെജനങ്ങള്‍ക്കുവേണ്ടി ജീവിതം നീക്കിവച്ചവരാണ് മരണമടഞ്ഞ വൈദികര്‍.