കൊച്ചി: ജപ്പാനിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയിരുന്ന ആര്‍ച്ച ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ ഭൗതികദേഹം തിങ്കളാഴ്ച രാവിലെ 9.40 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. അവിടെ നിന്ന് ലിസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും.
ചൊവ്വാഴ്ച രാവിലെ ലിസി ഹോസ്പിറ്റല്‍ ചാപ്പല്‍, സെന്റ് മേരിസ് ബസിലിക്ക കത്തീഡ്രല്‍ പള്ളി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11.30 ന് ആര്‍ച്ച് ബിഷപ് ജോസഫ് ചേന്നോത്തിന്റെ ഭവനത്തിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ മുഖ്യകാര്‍മ്മികനായിരിക്കും. മാര്‍ ജേക്കബ് മനത്തോടത്ത് വചനസന്ദേശം നല്കും. സംസ്‌കാരശുശ്രൂഷയുടെ സമാപനശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.