ഗവണ്‍മെന്റിന്റെ നയരീതികളോട് പ്രതിഷേധം രേഖപ്പെടുത്തി വട്ടായിലച്ചന്‍; വീഡിയോ വൈറല്‍

പ്രതിപക്ഷ സമരത്തെ അടിച്ചൊതുക്കുന്ന ഗവണ്‍മെന്റ് നയങ്ങളോടുള്ള പ്രതികരണം രേഖപ്പെടുത്തിക്കൊണ്ടുള്ള ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വീഡിയോയിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ: പ്രതിപക്ഷവും ഭരണപക്ഷത്തെ പോലെ നാടിന്‌റെ പ്രധാന ഭാഗമാണ്. ഭരണപക്ഷമാണ് ഇവിടുത്തെ സര്‍വ്വസ്വവും എന്നല്ല നാം ധരിക്കേണ്ടത്.

പ്രതിപക്ഷവും ഭരണപക്ഷയും നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ.് പ്രതിപക്ഷത്തിന്റെ സ്വരത്തെ അടിച്ചമര്‍ത്തുന്ന ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ രീതികള്‍ കേരളജനതയ്ക്ക് അപമാനകരമായ രീതിയാണ്. ഇത് കാട്ടുനീതിയാണ്. പ്രതിപക്ഷത്തിന്റെ സ്വരം വേണ്ടെന്നാണോ ഉദ്ദേശിക്കുന്നത്.?

പ്രതിപക്ഷം സംസാരിക്കന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. വരും തലമുറയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. പ്രതിപക്ഷത്തിന്റേത് സാധാരണ ജനങ്ങളുടെ സ്വരമല്ലേ. അവരുടെ കണ്ണും തലയും അടിച്ചുപൊട്ടിക്കുന്നത് കിരാതമായ പ്രവൃത്തിയല്ലേ.

ഏകാധിപത്യപരമായ ഈ രീതിയെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും? ശത്രുരാജ്യത്തിലെ പൗരന്മാരെ എന്നതുപോലെയാണോ ഈ രാജ്യത്തിലെ ജനങ്ങളോട് പെരുമാറേണ്ടത്. ഈ തെരുവില്‍ കിടന്ന് അടികൊളളുന്നവരും ശരീരത്തില്‍ മുറിവേറ്റവരും എല്ലാം ജനാധിപത്യത്തിന്റെ ദൗത്യം പൂര്‍ത്തികരിക്കുന്നവരാണ്. ഫാ. സേവ്യര്‍ഖാന്‍ പറഞ്ഞു.