റോം: പതിനാലാം നൂറ്റാണ്ടുമുതല്‍ ആവര്‍ത്തിച്ചുവരുന്ന അത്ഭുതം ഇത്തവണയും വിശുദ്ധ ജാനിയൂരിസിന്റെ തിരുനാള്‍ ദിനത്തില്‍ അരങ്ങേറി. വിശുദ്ധന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി. സെപ്തംബര്‍ 19 ന് രാവിലെ 10.02 നായിരുന്നു അത്ഭുതം. അസംപ്ഷന്‍ ദേവാലയത്തിലാണ് ഈ അത്ഭുതം സംഭവിച്ചത്. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ദേവാലയം ഏറെക്കുറെ ശൂന്യമായിരുന്നുവെങ്കിലും നേപ്പല്‍സ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്രെസെന്‍സിയോ സെപെ ഇക്കാര്യം വിശ്വാസികളെ അറിയിക്കുകയും ചെയ്തു.
വിശുദ്ധ ജാനിയൂരിസ് നേപ്പല്‍സിന്‌റെ മധ്യസ്തനാണ്. ഇറ്റലിക്കാരനായ ഇദ്ദേഹം മൂന്നാം നൂറ്റാണ്ടില്‍ നഗരത്തിലെ മെത്രാനുമായിരുന്നു. രക്തവും അസ്ഥിക്കഷ്ണവുമാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിയായി.
വര്‍ഷത്തില്‍ മൂന്നുതവണയാണ് വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി മാറുന്നത്. സെപ്തംബര്‍ 19, മെയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ച, ഡിസംബര്‍ 16 എന്നിവയാണ് ഈ ദിനങ്ങള്‍. സഭ അംഗീകരിച്ചിട്ടുള്ള അത്ഭുതമാണ് ഇത്.