കൊച്ചി: ജപ്പാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ദിവംഗതനായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന്റെ ഭൗതികദേഹം കൊച്ചിയിലെത്തിച്ചു. ഇന്ന് രാവിലെ 11.40 നാണ് ഭൗതികദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. വൈദികരും മാര്‍ ചേന്നോത്തിന്റെ കുുടംബാംഗങ്ങളും ചേര്‍ന്ന് ഭൗതികദേഹം ഏറ്റുവാങ്ങി.
നാളെ 12.30 ന് കോക്കമംഗലം സെന്റ് തോമസ് പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടുവരും. സംസ്കാരശുശ്രൂഷകള്‍ 2.30 ന് ആരംഭി്ക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ എന്നിവര്‍ സംസ്കാരശുശ്രൂഷകള്‍ക്ക് കാര്‍മ്മികരായിരിക്കും. മാര്‍ ജേക്കബ് മനത്തോടത്ത് വചനസന്ദേശം നല്‍കും. കോക്കമംഗലം പള്ളിയകത്തെ പ്രത്യേക കല്ലറയിലാണ് കബറടക്കുന്നത്.