കൊച്ചി: ദിവംഗതനായ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജോസഫ് ചേന്നോത്തിന് വിശ്വാസിസമൂഹം ഇന്ന് വിട നല്കും. ഉച്ചകഴിഞ്ഞ് 2.30 ന് ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പളളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നത്. 12.30 ന് സെന്റ് തോമസ് പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടുവരും. ദിവ്യബലിയോടെ 2.30 ന് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.
ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാനയക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദേശം നല്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംസ്‌കാരചടങ്ങുകളുടെ സമാപനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. മേയ് എട്ടിന് പക്ഷാഘാതത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ ടോക്കിയോയില്‍ വച്ചാണ് മാര്‍ ചേന്നോത്ത് മരണമടഞ്ഞത്. ഇന്നലെയാണ് ഭൗതികദേഹം നാട്ടിലെത്തിച്ചത്.