വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ നീതിയിലും കരുണയിലും ശരണംവയ്ക്കാന്‍ സഭയ്ക്ക് കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
നമുക്കോരോരുത്തര്‍ക്കും നമ്മുടേതായ കഥകളുണ്ട്. ഓരോരുത്തര്‍ക്കും അവനവരുടേതായ പാപങ്ങളുണ്ട്. അവയെക്കുറിച്ചോര്‍മ്മിക്കാതെ ഒരു കാര്യം ചിന്തിക്കുക. നിങ്ങളത് കണ്ടെത്തും. കര്‍ത്താവിലേക്ക് നോക്കുക. അവിടുന്ന് നീതിയോടെ പ്രവര്‍ത്തിക്കുന്നവനാണ്. എന്നാല്‍ വളരെ കരുണാമയനാണ്. നാം പാപികളായതോര്‍ത്ത് ലജ്ജിതരാകരുത്.
വിശുദ്ധ ഗ്രന്ഥത്തിലെ രണ്ടു സ്ത്രീകളെ ഉദാഹരിച്ചുകൊണ്ടാണ് പാപ്പ വചസന്ദേശം നല്കിയത്. പഴയ നിയമത്തിലെ സൂസന്നയും പുതിയ നിയമത്തിലെ പാപിനിയായ സ്ത്രീയും ആയിരുന്നു അത്. സഭാപിതാക്കന്മാര്‍ സഭയുടെ മുഖമായി കണ്ടത് ഈ സ്ത്രീകളെയാണെന്നും പാപ്പ ഓര്‍മ്മിച്ചു. രണ്ട് സ്ത്രീകളും ഇരുണ്ട താഴ് വരയില്‍ ആയിരുന്നു
. ഒരാള്‍ കാപട്യക്കാരുടെ കൈകളില്‍ വീണു. മറ്റെയാള്‍ അഴിമതിക്കാരുടെയും. ഒരാള്‍ നിഷ്‌ക്കളങ്കയും ഒരാള്‍ പാപിയുമായിരുന്നു. രണ്ടുപേരും മരണശിക്ഷയാണ് നേരിട്ടത് . ഇവരോട് ദൈവം എന്താണ് ചെയ്തത്. നിഷ്‌ക്കളങ്കയായ സ്ത്രീയെ ദൈവം രക്ഷിച്ചു അവള്‍ക്ക് നീതി നടത്തിക്കൊടുത്തു. പാപിനിയായ സ്ത്രീയോട് ദൈവം അവളുടെ പാപങ്ങള്‍ക്ഷമിച്ചു. അഴിമതിക്കാരെ അവിടുന്ന് അപലപിച്ചു. കാപട്യക്കാരെ മാനസാന്തരത്തിലേക്ക് ക്ഷണിച്ചു. ആദ്യത്തെ കേസില്‍ ആളുകള്‍ കര്‍ത്താവിനെ പുകഴ്ത്തി. രണ്ടാമത്തെ കേസില്‍ ആളുകള്‍ ദൈവത്തിന്റെ കരുണ കണ്ടു.
അതുകൊണ്ട് നമ്മളും ദൈവത്തിന്റെ കരുണയില്‍ ആശ്രയിക്കണം. അവിടുത്തോട് പ്രാര്‍ത്ഥിക്കണം. ക്ഷമ ചോദിക്കണം. പാപ്പ പറഞ്ഞു.