അമേരിക്ക: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

വാഷിംങ്ടണ്‍: കോവിഡിന് മുമ്പത്തെക്കാള്‍ കൂടുതലായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മാസങ്ങളായി തുടരുന്ന ലോക്ക്ഡൗണ്‍ ആളുകളുടെ വിശ്വാസതീക്ഷ്ണത വര്‍ദ്ധിപ്പിച്ചിരിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. ഇഡബ്യൂറ്റിഎന്‍, റിയല്‍ക്ലിയര്‍ ഒപ്പീനിയന്‍ റിസേര്‍ച്ചും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

71 ശതമാനം ആളുകളായിരുന്നു ലോക്ക് ഡൗണിന് മുമ്പ് പള്ളിയില്‍ പോയിരുന്നതെങ്കില്‍ അത് ലോക്ക് ഡൗണ്‍കാലത്ത് 80 ശതമാനമായി. കോവിഡ് കാലം 79 ശതമാനം ആളുകളെയും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതായും 93 ശതമാനം കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുത്തതായും സര്‍വ്വേയില്‍ പറയുന്നു.